'മാതൃഭൂമി'ക്കെതിരെ രൂക്ഷവിമർശനമൊരുക്കി വീണ്ടും സംഘപരിവാർ കേന്ദ്രങ്ങൾ.. 'മാതൃഭൂമി' പത്രവും മറ്റ് പ്രസിദ്ധീകരണങ്ങളും തമസ്ക്കരിക്കണമെന്ന നിർദ്ദേശം അണികൾക്ക് നൽകി ബഹിഷ്ക്കരണം ശക്തമാക്കാനുള്ള നീക്കങ്ങളാണിപ്പോൾ അണിയറയിൽ നടക്കുന്നത്. ......
ദേശീയ ചലച്ചിത്ര പുരസ്ക്കാര വിതരണചടങ്ങിലാണ്, ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നൽകപ്പെടുന്നത്. ഇന്ത്യൻ സിനിമയ്ക്ക് മികച്ച സംഭാവനകൾ നൽകിയവർക്ക് രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മ പുരസ്ക്കാരങ്ങൾ പോലെ കേന്ദ്ര ഗവൺമെന്റ് നൽകുന്ന ആദരബഹുമതിയാണിത്. ......
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുമ്പോൾ പിണറായി സർക്കാർ സംഘടിപ്പിച്ച പമ്പയിലെ അയ്യപ്പസംഗമത്തിലെ ഏറ്റവും സവിശേഷതയായി അവകാശപ്പെടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന എസ്.എൻ.ഡി.പി-എൻ.എസ്.എസ് മുന്നണി നേതാക്കളുടെ സംഗമമാണ്. രണ്ട് സമുദായങ്ങളുടെയും ഐക്യം ആഗ്രഹിക്കുകയും താൽപ്പര്യപ്പെടുകയും ചെയ്യുന്ന പതിനായിരങ്ങൾക്ക് ഇത് ആവേശമായി.
എൻ.എസ്.എസ് ലെയ്സൺ സർക്കാർ ഓഫീസർ എന്ന നിലയിൽ രണ്ട് ഐക്യങ്ങളുടെയും തുടക്കവും ഒടുക്കവും അനുഭവിച്ചയാളാണ് ഞാൻ. ......
പ്രണയത്തിൽ പരാജയപ്പെട്ട സ്ത്രീയെ ഇന്നും സമൂഹം “വഴിപിഴച്ചവൾ” എന്ന നിലയിലാണ് കാണുന്നത്. ജീവിതത്തിൽ മുന്നേറുന്ന മലയാളി സ്ത്രീകൾക്കും പ്രണയത്തിൽ തോൽവിയെ മറികടക്കുന്നത് എളുപ്പമല്ല. ......
വയനാട് ജില്ലയിലെ കോൺഗ്രസ്(ഐ) ജില്ലാ കമ്മിറ്റിയിലെ ഗ്രൂപ്പ് തർക്കങ്ങൾ പുതിയ അർത്ഥതലങ്ങളിലേക്ക് നീങ്ങിയതിന് പിന്നാലെ സഹകരണസംഘങ്ങളുടെ പ്രവർത്തനങ്ങൾ മുൻനിർത്തി എൽ.ഡി.എഫും യു.ഡി.എഫും ജില്ലയിൽ കൊമ്പുകോർക്കുന്നു. കോൺഗ്രസ് നേതാക്കളുടെ അഴിമതികളുടെയും ഗ്രൂപ്പിസത്തിന്റെയും ഭാഗമായി നടന്ന ആത്മഹത്യകൾ, ആത്മഹത്യാശ്രമങ്ങൾ, കയ്യേറ്റങ്ങൾ, വ്യാജക്കേസ് തുടങ്ങിയവയിൽനിന്ന് ശ്രദ്ധ തിരിക്കാനായി കെ.പി.സി.സി- എ.ഐ.സി.സി നേതൃത്വങ്ങൾ തന്നെ രംഗത്തിറങ്ങേണ്ടിവന്ന സാഹചര്യത്തിലാണ് യു.ഡി.എഫും എൽ.ഡി.എഫും പുതിയ സമരമുഖങ്ങൾ തുറന്നിരിക്കുന്നത്.
പുൽപ്പള്ളി പഞ്ചായത്തംഗം ആത്മഹത്യചെയ്ത സംഭവത്തിൽ സ്ഥലം എം.പി കൂടിയായ പ്രിയങ്കാഗാന്ധി കുടുംബാംഗങ്ങെള ഹോട്ടലിൽ വിളിച്ചുവരുത്തി നടത്തിയ ചർച്ചയെ തുടർന്ന് കുടുംബാംഗങ്ങൾക്കിടയിൽ നിന്നുള്ള പരസ്യപ്രതിഷേധത്തിന് താൽക്കാലിക വിരാമമിട്ടിരിക്കുകയാണ്. ......
ഗാസയിൽ രണ്ടുവർഷമായി തുടരുന്ന യുദ്ധത്തിന് അറുതിവരുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന പദ്ധതിക്ക് ഹമാസ് അനുകൂലമായ നിമിഷത്തിൽ ഗാസയിലെ സാധാരണജനങ്ങൾ ആശ്ചര്യകരമായ ആശ്വാസത്തോടെയാണ് പ്രതികരിച്ചത്. പാശ്ചാത്യമാധ്യമങ്ങളിലൂടെ അന്ന് പാറിപ്പറന്നത് 'യുദ്ധംഅവസാനിക്കുമോ' എന്ന ചോദ്യമാണ്. ......
ഒരു നിമിഷം മതി എല്ലാം മാറിമറിയാൻ.. എന്നുള്ള പരസ്യവാചകം പോലെയായിരിക്കുന്നു, ദ്വാരപാലകശിൽപ്പവിവാദത്തിന് ശേഷമുള്ള കാര്യങ്ങൾ.......
'സ്വർണ്ണപ്പാളിക്കവർച്ചയുടെ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ ശബരിമലയിൽ നിന്നും പുറത്തുവന്നിട്ടുള്ളത്. എന്നാൽ ഈ അമ്പലം വിഴുങ്ങികൾ അവിടെനിന്ന് ഇനിയുമെന്തൊക്കെ അടിച്ചുമാറ്റിയെന്ന് ശക്തമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ. ......
ശബരിമലയിൽനിന്ന് ഉയർന്നുകേൾക്കുന്നത് ഞെട്ടിക്കുന്ന അഴിമതിക്കഥകളാണ്. ചെറിയ കാര്യങ്ങൾക്ക് കീഴ്ജീവനക്കാർക്കെതിരെ കർശന നടപടി എടുത്തിരുന്ന ഉദ്യോഗസ്ഥർ തന്നെയാണ് ഈ തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയതെന്നത് ഭക്തരെ അവിശ്വസനീയരാക്കുന്നു.
ഭക്തർ സമർപ്പിക്കുന്ന കാണിക്കപ്പണം എണ്ണാനെത്തുന്ന ജീവനക്കാരെ പോലും പ്രാകൃത രീതിയിൽ ദേഹപരിശോധന നടത്തിയിരുന്നവർ സ്വർണക്കൊള്ളയ്ക്ക് കൂട്ടുനിന്നെന്ന വസ്തുത ഉന്നതതലത്തിലെ വിശ്വാസ്യത ചോദ്യംചെയ്യുന്നു. ......
തിരുവനന്തപുരം:ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിൽ വിജയ് മല്യ 1998-99 കാലത്ത് സ്വർണ്ണം പൂശി നൽകിയെന്ന കേസ് സംശയത്തിന്റെ നിഴലിൽ. ഏകദേശം 30 കിലോ സ്വർണ്ണം പൂശിയ പാളികൾ 20 വർഷത്തിനുശേഷം 2019-ൽ അറ്റകുറ്റപ്പണികൾക്കായി ഇളക്കിമാറ്റിയപ്പോൾ ചെമ്പ് പാളികളായി മാറിയതാണ് വിവാദമായത്.
സ്വർണ്ണം മാറിയതെങ്ങനെ?
2019-ൽ സ്പോൺസറായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ലഭിച്ചത് ചെമ്പ് പാളികളാണെന്നും, അതുപ്രകാരമാണ് ദേവസ്വം ബോർഡ് സ്വർണ്ണം പൂശാൻ അനുമതി നൽകിയതെന്നും രേഖകളുണ്ട്. ......